---
title: "പാനൂർ ലയൺസ് ക്ലബ്ബും, ബി. ആർ. സിയും ചേർന്ന് സൈറ്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ടീച്ചേർസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Panoor Lions Club and BRC Organize Teachers Training Camp Under Sight For Kids Project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384267/ panoor-lions-club-brc-sight-for-kids-teachers-training-camp"
published_at: "2026-09-26T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab768cdba97b_panoor-lions-club-brc-sight-for-kids-teachers-training-camp.jpg"
keywords: []
---

# പാനൂർ ലയൺസ് ക്ലബ്ബും, ബി. ആർ. സിയും ചേർന്ന് സൈറ്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ടീച്ചേർസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: കാഴ്ച പരിമിതിയുള്ള കുട്ടികളെ സ്കൂളുകളിൽ കണ്ടെത്തി തുടർ പരിശോധനയും ആവശ്യമുള്ളവർക്ക് കണ്ണടയും ചികിത്സയും സൗജന്യമായി നൽകുന്ന സേവന പ്രവർത്തനമാണ് ലയൺ ഇന്റർനാഷണൽ നേതൃത്വം കൊടുക്കുന്ന സൈറ്റ് ഫോർ കിഡ്സ്.

## Article Content

പാനൂർ: കാഴ്ച പരിമിതിയുള്ള കുട്ടികളെ സ്കൂളുകളിൽ കണ്ടെത്തി തുടർ പരിശോധനയും ആവശ്യമുള്ളവർക്ക് കണ്ണടയും ചികിത്സയും സൗജന്യമായി നൽകുന്ന സേവന പ്രവർത്തനമാണ് ലയൺ ഇന്റർനാഷണൽ നേതൃത്വം കൊടുക്കുന്ന സൈറ്റ് ഫോർ കിഡ്സ്.

മൊകേരി ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന ട്രെയിനിങ് ക്യാമ്പ് മൊകേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കനകം കുനിയിൽ ഉദ്ഘാടനം ചെയ്തു. പാനൂർ എ. ഇ. ഒ. ബൈജു കേളോത്ത് മുഖ്യതീഥിയായി. പാനൂർ ലയൺസ് ക്ലബ് പ്രസിഡന്റ്‌ പി. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.സിമ്മി, സൂരജ് ധർമ്മാലയം, ഗീത കൊമ്മേരി,കെ. കൃഷ്ണൻ, പി.പവിത്രൻ, മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു. കോയമ്പത്തൂർ കാണാശുപത്രിയിലെ ഡോക്ടർമാരായ ലിയോ, മുരളി കൃഷ്ണ എന്നിവർ ക്ലാസ്സെടുത്തു

English Summary: Panoor Lions Club and BRC jointly organized a Teachers Training Camp as part of the Sight For Kids project in collaboration with Coimbatore Aravind Hospital. The camp held at Mokeri Grama Panchayat Hall was inaugurated by Panchayat President Kanakam Kuniyil. Panoor AEO Baiju Keloth was chief guest and Lions Club President P.P. Sreedharan presided. Doctors Leo and Murali Krishna from Aravind Hospital led training sessions.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384267/ panoor-lions-club-brc-sight-for-kids-teachers-training-camp)